ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ഒരു അന്താരാഷ്ട്ര ആദ്ധ്യാത്മിക കലാലയമാണ്. 1936ല്‍ അവിഭക്ത ഭാരതത്തില്‍ സിന്ധ് പ്രവിശ്യയിലാണ് ഈ ആത്മീയ വിദ്യാലയം സ്ഥാപിതമായത്. മാനവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അധര്‍മ്മത്തിനും തന്മൂലം അനുഭവിക്കുന്ന അശാന്തിക്കും പരിഹാരമായി രാജയോഗ ധ്യാനമെന്ന  മൃതസഞ്ചീവനിയെ പുനരവതരിപ്പിക്കുകയാണ് ബ്രഹ്മാകുമാരീസ് ചെയ്തുകൊണ്ടിരിക്കുന്ന സേവനം. രാജയോഗ ധ്യാന പരിശീലനവും, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ആഴത്തിലുള്ള പഠനവും, മാനവീക മൂല്ല്യങ്ങളെ ആചരിക്കുവാനുള്ള ജീവിതചര്യ പരിശീലനവും, സമൂഹമനസാക്ഷിയെ പുനര്‍ വിചിന്തനത്തിന് വിധേയമാക്കുന്ന തരത്തിലുള്ള അവബോധം സൃഷ്ടിക്കുവാനുള്ള സേവനവുമാണ് പ്രധാന പ്രവര്‍ത്തന തത്വങ്ങള്‍. വര്‍ത്തമാന സമയത്ത് രാജസ്ഥാനിലെ ആബു പര്‍വ്വതം ആസ്ഥാനമാക്കിക്കൊണ്ട് 140 ലോകരാജ്യങ്ങളില്‍ പതിനായിരത്തിലധികം സേവാകേന്ദ്രങ്ങളിലൂടെ സേവനമനുഷ്ഠിക്കുന്നു. ജാതിമത, സ്ത്രീപുരുഷ, പ്രായ ഭേദമില്ലാതെ എല്ലാവര്‍ക്കും ഈ വിദ്യാലയത്തിന്റെ സേവനം ലഭ്യമാണ്. 7 ദിവസം ഓരോ മണിക്കൂര്‍ വീതമുള്ള  സൗജന്യ കോഴ്സിലൂടെ രാജയോഗ പ്രാഥമിക പാഠങ്ങള്‍ മനസിലാക്കാവുന്നതാണ്. ബ്രഹ്മാകുമാരീസിന്റെ കേരളത്തിലെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചും മലയാളത്തില്‍ രാജയോഗധ്യാനം പഠിക്കുന്നതിനുള്ള സെന്റെറുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഈ ഔദ്യോഗിക വെബ് സൈറ്റില്‍  ലഭ്യമാണ്.

 

Latest News

 • kerala.brahmakumaris.adidev

  Prajapita Brahma

  1876 സവിശേഷമായ ഒരു കാരണത്താൽ പ്രാധാന്യം അർഹിച്ചു. ലോകത്തിന്റെ മുഴുവൻ ചരിത്രത്തെയും മാറ്റിയെഴുതുവാൻ കെൽപ്പുള്ള മഹാകർമ്മം ചെയ്ത ഒരു ശ്രേഷഠനായ ആത്മാവിന്റെ ജന്മം കൊണ്ട് ധന്യമായ ഒരു വർഷമാണത്. സിന്ധ് പ്രവിശ്യയിൽ വല്ലഭാചാരി വംശത്തിലെ...

 • newyear

  New Year Greeting

  Auspicious Greetings for the New Year from Dadi Janki -2016

 • Inaguration- Harmony in Relationship

  Sis. Shivani Programs held first time in Kerala at Kochi- Medical Conference & Other programs

  PROGRAM 1 : MEET THE PRESS Venue : Rajayoga Centre, Ernakulam, 14TH November , 4.30 PM Sister ​Shivani met media professionals from various print & TV...

 • kerala.brahmakumaris. Sister Shivani At Shivajyothi Bhavan, Palakkad, Kerala (18)

  BK Sis SHIVANI at Shivajyothi Bhavan Palakkad

  BK Sis SHIVANI at Shivajyothi Bhavan Palakkad